Health Guidelines

കുട്ടികളുടെ ചുമ മരുന്ന്: സംസ്ഥാനം പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കുന്നു
കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു പ്രശ്നവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത; മാർഗ്ഗനിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ജാഗ്രതാ നിർദ്ദേശം നൽകി. മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് മുൻകരുതലെന്ന നിലയിൽ നല്ലതാണെന്ന് മന്ത്രി അറിയിച്ചു. എലിപ്പനിക്കെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം: പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ നിർബന്ധമായും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം.

കുഞ്ഞുങ്ങൾക്ക് ഫോൺ നൽകരുത്: സ്വീഡന്റെ നിർദേശം
സ്വീഡൻ ആരോഗ്യവിഭാഗം കുട്ടികളുടെ സ്ക്രീൻ ടൈം സംബന്ധിച്ച് പുതിയ നിർദേശങ്ങൾ പുറത്തിറക്കി. രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഫോൺ നൽകരുതെന്നാണ് പ്രധാന നിർദേശം. കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് സ്ക്രീൻ ടൈം പരിമിതപ്പെടുത്തണമെന്നും നിർദേശിക്കുന്നു.