Health Department

കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുന്നത്; നിയമസഭയിൽ മന്ത്രി വീണാ ജോർജ്
ആരോഗ്യവകുപ്പ് കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ആരോഗ്യവകുപ്പിലെ പരാതികളെ ചൊല്ലി പ്രതിപക്ഷ നേതാവും ആരോഗ്യ മന്ത്രിയും തമ്മിൽ തർക്കമുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ സ്വന്തം പണം ഉപയോഗിച്ച് ഉപകരണങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.

ആക്കുളം നീന്തൽക്കുളം അണുവിമുക്തമാക്കാൻ നിർദേശം; ജാഗ്രതയോടെ ആരോഗ്യവകുപ്പ്
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആക്കുളം നീന്തൽക്കുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നീന്തൽക്കുളത്തിലെ വെള്ളം പൂർണ്ണമായി ഒഴുക്കിക്കളഞ്ഞ് ഭിത്തികൾ ശുചിയാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 17-കാരന്റെ സുഹൃത്തുക്കളെയും നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്.

വയർ കുടുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വാദം തള്ളി സുമയ്യ
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യ, ആരോഗ്യവകുപ്പിന്റെ വാദങ്ങളെ തള്ളി രംഗത്ത്. ആരോഗ്യപ്രശ്നങ്ങൾ മൂലം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് സുമയ്യ പറയുന്നു. ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്ടർ രാജീവ് കുമാർ സുമയ്യയുടെ ബന്ധുവിനോട് സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നു.

അമീബിക് മസ്തിഷ്ക ജ്വരം: ജലസ്രോതസ്സുകൾ ശുദ്ധമായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോർജ്
അമീബിക് മസ്തിഷ്ക ജ്വരം തടയുന്നതിനായി ജലസ്രോതസ്സുകൾ ശുദ്ധമായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ആരോഗ്യ വകുപ്പ് മറ്റ് വകുപ്പുകളുമായി സഹകരിച്ച് ജനകീയ കാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചു. ഓണാവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനവും ബോധവത്കരണവും നൽകും.

ആശുപത്രികളിലെ പരാതികൾ പരിഹരിക്കാൻ പുതിയ സമിതി: ആരോഗ്യ വകുപ്പ് നടപടി
സർക്കാർ ആശുപത്രികളിൽ നിന്ന് വ്യാപകമായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരാതി പരിഹാര സമിതിയെ പുനഃസംഘടിപ്പിച്ചു. മുൻ അഡീഷണൽ നിയമ സെക്രട്ടറി എൻ. ജീവൻ അധ്യക്ഷനായുള്ള മൂന്നംഗ സമിതിയാകും പരാതികൾ കേൾക്കുക. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് ചട്ടപ്രകാരമാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്.

ആരോഗ്യ മന്ത്രി രാജി വെക്കണം; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
ആരോഗ്യ വകുപ്പിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നും, മന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമികതയില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളങ്ങൾ തുടർന്ന് പറഞ്ഞതിന് ശേഷം ഒടുവിൽ മാപ്പ് പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നാല് മാസത്തിനിടെ ഒന്നേകാൽ ലക്ഷം പേർക്ക് തെരുവുനായയുടെ കടിയേറ്റെന്ന് റിപ്പോർട്ട്
സംസ്ഥാനത്ത് ഈ വർഷം നാല് മാസത്തിനുള്ളിൽ 1.25 ലക്ഷത്തിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2025 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2012 മുതൽ 2025 മെയ് വരെ 184 പേർ പേവിഷബാധയേറ്റ് മരിച്ചു.

സംസ്ഥാനത്ത് 674 പേർ നിരീക്ഷണത്തിൽ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 674 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് 12 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. നിപ കേസുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്താൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

നിപ: സംസ്ഥാനത്ത് 609 പേർ സമ്പർക്കപ്പട്ടികയിൽ
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ 609 പേർ സമ്പർക്കപ്പട്ടികയിൽ. മലപ്പുറത്ത് 8 പേർ ഐസിയുവിൽ ചികിത്സയിലാണ്. പാലക്കാട് രണ്ടാമത് റിപ്പോർട്ട് ചെയ്ത കേസിൽ 112 പേർ സമ്പർക്കപ്പട്ടികയിലുണ്ട്.

ആരോഗ്യമേഖലയിലെ വിമർശനം: സി.പി.ഐ.എം മുഖപത്രത്തിന്റെ പ്രതിരോധം
ആരോഗ്യ വകുപ്പിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചുകൊണ്ട് സി.പി.ഐ.എം മുഖപത്രം രംഗത്ത്. കേരളത്തിലെ പൊതുജനാരോഗ്യ മേഖല തകർന്നടിഞ്ഞെന്ന് വരുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് ദേശാഭിമാനി എഡിറ്റോറിയൽ പറയുന്നു. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിലൂടെ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

ആരോഗ്യ വകുപ്പിനെതിരായ പ്രതിഷേധം; വിമർശനവുമായി ദേശാഭിമാനി
ആരോഗ്യ വകുപ്പിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് ദേശാഭിമാനി മുഖപ്രസംഗം. കോട്ടയം മെഡിക്കൽ കോളേജിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും മാധ്യമങ്ങൾ മരണത്തെ പെരുപ്പിച്ച് കാണിച്ചുവെന്നും പറയുന്നു. ആരോഗ്യരംഗത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകങ്ങൾ വിലയിരുത്തുന്ന ലേഖനം, സൗജന്യ ചികിത്സ നൽകുന്ന ആശുപത്രികളെ തകർത്ത് സ്വകാര്യ ആശുപത്രികൾക്ക് സാധാരണക്കാരെ എറിഞ്ഞുകൊടുക്കാനുള്ള ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ആരോപിക്കുന്നു

ആരോഗ്യരംഗത്ത് തീവെട്ടിക്കൊള്ള; സർക്കാർ കണക്കുകൾ മറച്ചുവെച്ചെന്നും വി.ഡി. സതീശൻ
ആരോഗ്യമേഖലയിൽ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് വി.ഡി. സതീശൻ. മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ലഭ്യമല്ല. കൊവിഡ് മൂലം മരിച്ചവരുടെ എണ്ണത്തിൽ സർക്കാർ തിരുത്തൽ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.