ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നത് സാധാരണമാണ്. ഫിസിക്കൽ തെറാപ്പി പോലുള്ള പ്രത്യേക പരിശീലനത്തിലൂടെ ശരീരത്തെ പൂർവ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.