Health Alert

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമായ കുഞ്ഞാണ് രോഗബാധിതനായിരിക്കുന്നത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

പാലക്കാട് നിപ സംശയം; 723 പേർ നിരീക്ഷണത്തിൽ
പാലക്കാട് മരിച്ച വ്യക്തിയുടെ മകന് നിപ സംശയം ഉണ്ടായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. നിലവിൽ 723 പേരാണ് നിപ സംമ്പർക്കപ്പട്ടികയിൽ ഉള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയം തോന്നിയത്.

സംസ്ഥാനത്ത് വീണ്ടും നിപ: പാലക്കാട് മരിച്ച 88-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മരിച്ച 88-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേറ്റ് ചെയ്തു. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് 497 പേർ നിരീക്ഷണത്തിൽ; ജാഗ്രത തുടരുന്നു
സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടർന്ന് 497 പേർ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിൽ 203 പേരും, കോഴിക്കോട് 114 പേരും, പാലക്കാട് 178 പേരും, എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കേന്ദ്ര സംഘം മലപ്പുറത്തും പാലക്കാടും സന്ദർശനം നടത്തി.

കോഴിക്കോട്: ഞാവൽ പഴമെന്ന് കരുതി വിഷം കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ
കോഴിക്കോട് ജില്ലയിൽ ഞാവൽ പഴമെന്ന് തെറ്റിദ്ധരിച്ച് വിഷം കലർന്ന കായ്കൾ കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സ തേടി. ചുണ്ടുകൾക്ക് നീര് വരികയും, ഒപ്പം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ചികിത്സ തേടിയത്. കൂടുതൽ കുട്ടികൾ വിഷക്കായ കഴിച്ചിട്ടുണ്ടോയെന്ന് അധികൃതർ അന്വേഷിച്ച് വരികയാണ്.

പാലക്കാട് നിപ: രോഗിയുടെ നില ഗുരുതരം; രണ്ട് പേരുടെ ഫലം വരാനുണ്ട്
പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. യുവതിക്ക് രണ്ട് ഡോസ് ആൻ്റിബോഡി മെഡിസിൻ നൽകി. സമ്പർക്കപ്പട്ടികയിലുള്ള ഒരാളുടെ ഫലം നെഗറ്റീവായി. രണ്ട് പേരുടെ പരിശോധനാഫലം കൂടി വരാനുണ്ടെന്ന് കളക്ടർ അറിയിച്ചു.

ഞാവൽ പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ; സംഭവം കോഴിക്കോട്
കോഴിക്കോട് താമരശ്ശേരിയിൽ ഞാവൽ പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേകിനാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

പെരിന്തൽമണ്ണയിലെ നിപ രോഗിയെ കോഴിക്കോട്ടേക്ക് മാറ്റി; 425 പേർ നിരീക്ഷണത്തിൽ
പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 91 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 425 പേരാണ് നിരീക്ഷണത്തിലുള്ളത്.

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ മരണം നിപ മൂലമാണെന്ന് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കോവിഡ് കേസുകൾ കൂടുന്നു; കേരളത്തിൽ ജാഗ്രതാ നിർദ്ദേശം
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുന്നത് ആശങ്കയുളവാക്കുന്നു.

ചാലിശ്ശേരിയിൽ എലിപ്പനി ബാധിച്ച് മധ്യവയസ്കൻ മരിച്ചു
പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ എലിപ്പനി ബാധിച്ച് 50 വയസ്സുള്ള ഒരാൾ മരിച്ചു. തണ്ണീർക്കോട് സ്വദേശി കൃഷ്ണൻ ആണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടിയാൽ എലിപ്പനി പൂർണ്ണമായും ഭേദമാക്കാവുന്നതാണ്.