health advisory

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത്: കേന്ദ്ര ആരോഗ്യ മന്ത്രാലയം
വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ആരോഗ്യ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മരുന്ന് നിർദ്ദേശിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

അമീബിക് മസ്തിഷ്കജ്വരം: പ്രതിരോധ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കാനും ജലസ്രോതസ്സുകൾ ശുദ്ധമായി സൂക്ഷിക്കാനും നിർദ്ദേശമുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴ ശക്തം; പകര്ച്ചവ്യാധി ഭീഷണിയും ഉയരുന്നു
സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിനൊപ്പം പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. പ്രതിദിനം എണ്ണായിരത്തിലധികം ആളുകൾ പനി ബാധിച്ച് ചികിത്സ തേടുന്നു. ആരോഗ്യവകുപ്പ് അധികൃതർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.