Haryana

പാകിസ്താന് വേണ്ടി ചാരവൃത്തി; യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പ്രമുഖ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിലായി. ഹിസാർ സ്വദേശിയായ ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായത്. ഇതോടെ ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയർന്നു

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചു
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചു. ഹരിയാനയിലെ കർണാലിലുള്ള വിനയ് നർവാളിന്റെ വീട്ടിലെത്തിയ രാഹുൽ ഗാന്ധി ഒന്നര മണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

57 തവണ സ്ഥലം മാറ്റപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേമക ഇന്ന് വിരമിക്കുന്നു
34 വർഷത്തെ സർവീസിന് ശേഷം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേമക ഇന്ന് വിരമിക്കുന്നു. ഈ കാലയളവിൽ 57 തവണ സ്ഥലംമാറ്റത്തിന് വിധേയനായ അദ്ദേഹം തന്റെ സത്യസന്ധതയ്ക്ക് പേരുകേട്ടയാളാണ്. 1991 ബാച്ച് ഹരിയാന കേഡർ ഐഎഎസ് ഓഫീസറായ അദ്ദേഹം അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ നിന്നാണ് വിരമിക്കുന്നത്.

ഗുരുഗ്രാമിൽ ബൈക്ക് യാത്രികന് ക്രൂരമർദ്ദനം
ഗുരുഗ്രാമിൽ ഹാർദിക് എന്ന യുവാവിന് നേരെ ക്രൂരമായ ആക്രമണം. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് യുവാവിന്റെ സൂപ്പർ ബൈക്ക് അടിച്ചു തകർത്തു.

ഹോസ്റ്റലിലേക്ക് സ്യൂട്ട്കേസില് പെണ്കുട്ടി: വിദ്യാര്ത്ഥിയുടെ കുസൃതിയെന്ന് സര്വകലാശാല
ഹരിയാനയിലെ ഒരു സര്വകലാശാല ഹോസ്റ്റലിലേക്ക് സ്യൂട്ട്കേസിലൊളിപ്പിച്ച് പെണ്കുട്ടിയെ കടത്താന് ശ്രമം. സെക്യൂരിറ്റി ജീവനക്കാരാണ് പെണ്കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായി.

ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് വീണ്ടും തിരിച്ചടി
ഹരിയാനയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പത്തിൽ ഒമ്പത് മേയർ സ്ഥാനങ്ങളും ബിജെപി നേടി. തുടർച്ചയായ പരാജയങ്ങൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.

പഞ്ച്കുലയിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു; പൈലറ്റ് രക്ഷപ്പെട്ടു
ഹരിയാനയിലെ പഞ്ച്കുലയിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായി പാരച്യൂട്ടിൽ ചാടി രക്ഷപ്പെട്ടു.

വിനേഷ് ഫോഗട്ട് മാതൃത്വത്തിലേക്ക്; ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സന്തോഷവാർത്ത പങ്കുവച്ച് താരം
ഗുസ്തി താരവും ഹരിയാന എംഎൽഎയുമായ വിനേഷ് ഫോഗട്ട് ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. ഭർത്താവ് സോംവീർ രതിയുമൊത്തുള്ള ചിത്രം പങ്കുവെച്ചാണ് വിനേഷ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. 2018 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

ഹിമാനി നർവാൾ കൊലപാതകം: പ്രതി സച്ചിനെ മൂന്ന് ദിവസത്തേക്ക് റിമാൻഡ്
ഹരിയാനയിലെ കോൺഗ്രസ് നേതാവ് ഹിമാനി നർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സച്ചിനെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൊബൈൽ ചാർജർ കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഹിമാനിയുടെ ആഭരണങ്ങളും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്ന ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

യുവ കോൺഗ്രസ് നേതാവിനെ സ്യൂട്ട്കേസിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹരിയാനയിൽ യുവ കോൺഗ്രസ് നേതാവിനെ സ്യൂട്ട്കേസിൽ മരിച്ച നിലയിൽ കണ്ടെത്തി. റോഹ്ത്താഗ് ജില്ലയിലാണ് സംഭവം. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.

കോണ്ഗ്രസ് പ്രവര്ത്തകയുടെ മൃതദേഹം സൂട്ട്കേസില്
റോഹ്ത്തകിലെ സാമ്പ്ല ബസ് സ്റ്റാന്റിനു സമീപം സൂട്ട്കേസില് യുവതിയുടെ മൃതദേഹം. കോണ്ഗ്രസ് പ്രവര്ത്തക ഹിമാനി നർവാളിന്റേതാണ് മൃതദേഹം. ദുപ്പട്ട കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.