വയനാട്ടിലെ പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. മതിയായ നഷ്ടപരിഹാരം നൽകുന്നില്ലെന്നും സ്വകാര്യ ഭൂമി സ്ഥിരമായി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്പനി വാദിക്കുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനാണ് ഭൂമിയെറ്റെടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.