HarisHassan

Medical college controversy

മെഡിക്കൽ കോളേജ് വിവാദം: ഡോ.ഹാരിസ് ഹസന് പിന്തുണയുമായി ഐഎംഎ

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ വിവാദത്തിൽ ഡോക്ടർ ഹാരിസ് ഹസന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വെളിപ്പെടുത്തലുകളുടെ പേരിൽ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ അറിയിച്ചു. മെഡിക്കൽ കോളജുകൾ നേരിടുന്ന വെല്ലുവിളികൾ പഠിച്ച് പരിഹരിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.