Harbhajan Singh

Sreesanth slap gate

ശ്രീശാന്തിനെ തല്ലിയ സംഭവം കുത്തിപ്പൊക്കിയവർക്കെതിരെ ഭാര്യ ഭുവനേശ്വരി

നിവ ലേഖകൻ

ഹർഭജൻ സിംഗ്, ശ്രീശാന്തിനെ തല്ലിയ സംഭവം വീണ്ടും ചർച്ചയാക്കിയ ലളിത് മോദിക്കും, മൈക്കിൾ ക്ലാർക്കിനുമെതിരെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി രംഗത്ത്. 2008-ലെ ആ സംഭവം വീണ്ടും ചർച്ചയാക്കുന്നത് കളിക്കാരെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും വേദനിപ്പിക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. ലളിത് മോദിയുടെയും മൈക്കൽ ക്ലാർക്കിന്റെയും നടപടി മനുഷ്യത്വരഹിതമാണെന്നും ഭുവനേശ്വരി കുറ്റപ്പെടുത്തി.

illegal betting apps

നിരോധിത ബെറ്റിംഗ് ആപ്പ് പരസ്യം: ഹർഭജൻ, യുവരാജ് സിംഗ് എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തു

നിവ ലേഖകൻ

നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തു. സിനിമാ താരങ്ങളായ സോനു സൂദ്, ഉർവശി റൌട്ടേല എന്നിവരും സംശയ നിഴലിലാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സെലിബ്രിറ്റികൾക്ക് നോട്ടീസ് അയക്കുമെന്നും ഇ.ഡി. അറിയിച്ചു.

Harbhajan Singh

ഹർഭജൻ സിങ്ങിന്റെ വംശീയ പരാമർശം വിവാദത്തിൽ

നിവ ലേഖകൻ

ഐപിഎൽ മത്സരത്തിനിടെ ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചറിനെക്കുറിച്ച് ഹർഭജൻ സിങ് നടത്തിയ പരാമർശം വിവാദമായി. ലണ്ടനിലെ 'കാലി ടാക്സി'യുമായി താരത്തെ താരതമ്യം ചെയ്തതാണ് വിമർശനത്തിന് കാരണം. സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഹർഭജൻ ക്ഷമാപണം നടത്തണമെന്ന ആവശ്യമുയർന്നു.

Rohit Sharma

രോഹിത് ശർമ്മയ്ക്ക് പിന്തുണയുമായി ഹർഭജൻ സിങ്; ഷമ മുഹമ്മദിന്റെ പരാമർശം ദൗർഭാഗ്യകരമെന്ന്

നിവ ലേഖകൻ

രോഹിത് ശർമ്മയുടെ ഫിറ്റ്നസിനെ ചോദ്യം ചെയ്ത ഷമ മുഹമ്മദിന്റെ പരാമർശം ഹർഭജൻ സിങ് വിമർശിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയ മികച്ച കളിക്കാരനാണ് രോഹിത് എന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു. കായികതാരങ്ങളെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.