Handshake

A.A. Rahim

കൈ കൊടുക്കൽ പരാജയം: എ.എ. റഹിമും വൈറൽ ക്ലബ്ബിൽ

Anjana

എ.എ. റഹിം എം.പി.യ്ക്ക് കൈ കൊടുക്കാൻ ശ്രമിച്ചപ്പോൾ കൈ കിട്ടാതെ പോയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി ഈ വീഡിയോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധേയമായത്. "യെസ് ഗയ്‌സ്… ഞാനും പെട്ടു" എന്ന കമന്റോടെ എ.എ. റഹിം തന്നെ വീഡിയോയുടെ വൈറൽ സ്വഭാവത്തെ അംഗീകരിച്ചു.