Hamas

ഹമാസിനെ നിരായുധീകരിക്കാൻ കഠിന നടപടികളുമായി ഇസ്രായേൽ; മുന്നറിയിപ്പുമായി നെതന്യാഹു
ഹമാസിനെ നിരായുധീകരിക്കുമെന്നും അതിനായി കഠിനമായ വഴികൾ സ്വീകരിക്കേണ്ടി വന്നാൽ അത് പ്രയോഗിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഗസ്സയിൽ പുനർനിർമ്മാണം തുടങ്ങുന്നതിന് മുന്നോടിയായി ഹമാസ് ആയുധങ്ങളുമായി കീഴടങ്ങണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഹമാസിൻ്റെ പൂർണ്ണമായ നിരായുധീകരണം ഉണ്ടാകുമെന്നും നെതന്യാഹു മന്ത്രിസഭായോഗത്തിൽ അറിയിച്ചു.

ഗസ്സയിലെ യുദ്ധം അവസാനിച്ചെന്ന് ട്രംപ് ഉറപ്പ് നൽകി: ഹമാസ് നേതാവ്
ഗസ്സയിലെ യുദ്ധം അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മധ്യസ്ഥരും ഉറപ്പ് നൽകിയതായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു. കൊല്ലപ്പെട്ട ബന്ദികളുടെ മൃതശരീരം തിരികെ നൽകാൻ വൈകുന്നത് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അവ കണ്ടെത്താനുള്ള ബുദ്ധിമുട്ടുമൂലമെന്നും ഖലീൽ അൽ ഹയ്യ കൂട്ടിച്ചേർത്തു. ഇസ്രായേലി തടവുകാരുടെ മൃതദേഹം അവരുടെ കുടുംബങ്ങൾക്ക് തിരികെ നൽകാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെടിനിർത്തൽ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ്
ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഉന്മൂലനം ചെയ്യുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അമേരിക്കൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. യെമനിൽ ഹൂതികൾ തടഞ്ഞുവെച്ച ഐക്യരാഷ്ട്ര സഭാ ജീവനക്കാരെ മോചിപ്പിച്ചു.

ഗസ്സയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം; സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം
ഗസ്സയിൽ സമാധാന ഉടമ്പടി ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹമാസും റോക്കറ്റ് ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇരു വിഭാഗവും ആക്രമണം നടത്തുന്നത്.

ഗസ്സയിലെ കൊലപാതകങ്ങൾ തുടർന്നാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ്
ഗസ്സയിലെ മനുഷ്യക്കുരുതി ഹമാസ് തുടർന്നാൽ ഉന്മൂലനം ചെയ്യുകയല്ലാതെ വേറെ മാർഗമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് നടത്തുന്ന കൊലപാതകങ്ങൾ സമാധാനക്കരാറിൻ്റെ ഭാഗമല്ലെന്നും ട്രംപ് പറഞ്ഞു. ഗസ്സയിൽ എതിർ സംഘാംഗങ്ങളെ വധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഹമാസ് വെടിനിർത്തൽ ലംഘിച്ചാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്
ഹമാസ് വെടിനിർത്തൽ ലംഘിച്ചാൽ വീണ്ടും യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സൈനിക നടപടി പുനരാരംഭിക്കാൻ അനുവദിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ, മൃതദേഹങ്ങൾ കൈമാറുന്നതിൽ കാലതാമസമുണ്ടായാൽ ഗസ്സയിലേക്കുള്ള സഹായം തടയുമെന്നും ഇസ്രായേൽ അറിയിച്ചു.

ഗസ്സയിൽ ഹമാസ്-ഡർമഷ് സംഘർഷം; 27 പേർ കൊല്ലപ്പെട്ടു
ഗസ്സയിൽ ഹമാസും ഡർമഷ് വിഭാഗക്കാരും തമ്മിൽ നടന്ന പോരാട്ടത്തിൽ 27 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തിൽ 19 ഡർമഷ് വംശജരും എട്ട് ഹമാസ് പോരാളികളുമാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഹമാസ് ശ്രമിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗസ്സയിൽ ഉടൻ ബന്ദിമോചനം; 20 ബന്ദികളെ ഹമാസ് കൈമാറും
ഗസ്സയിൽ ബന്ദിമോചനം ഉടൻ നടക്കുമെന്നും 20 ബന്ദികളെ ഹമാസ് കൈമാറുമെന്നും റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യും. ഹമാസ് ബന്ദികളെ മോചിപ്പിച്ച ശേഷം ഇസ്രയേൽ പലസ്തീൻ തടവുകാരെയും മോചിപ്പിക്കും.

ഗസ്സയിൽ സമാധാന കരാർ; ഹമാസ് പിൻമാറിയേക്കും, നിയന്ത്രണം ശക്തമാക്കി ഹമാസ്
ഗസ്സയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന. ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ പറഞ്ഞു. ഗസ്സയിൽ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ഹമാസ് നീക്കം തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്.

ഗസ്സയിൽ നിയന്ത്രണം വീണ്ടും ഉറപ്പിക്കാൻ ഹമാസ്; 7,000 സൈനികരെ തിരിച്ചുവിളിച്ചു
ഗസ്സയിൽ നിയന്ത്രണം വീണ്ടും സ്ഥാപിക്കാൻ ഹമാസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി 7,000 സായുധ സേനാംഗങ്ങളെ തിരിച്ചെത്തിച്ചു. മേഖലയിൽ സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരെയും നിയമിച്ചു. യുദ്ധം അവസാനിച്ചതിന് ശേഷം ഗസ്സയുടെ ഭരണം ആർക്കായിരിക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

വെടിനിർത്തൽ ചർച്ചയിൽ നിർണായക ആവശ്യങ്ങളുമായി ഹമാസ്
ഗസ്സയിലെ വെടിനിർത്തൽ ചർച്ചയിൽ ഹമാസ് നിർണായക ആവശ്യങ്ങൾ ഉന്നയിച്ചു. ട്രംപിന്റെ സമാധാന പദ്ധതിയിലെ ഹമാസിൻ്റെ നിരായുധീകരണം എന്ന നിർദ്ദേശം ഹമാസ് അംഗീകരിക്കുന്നില്ല. ഗസ്സയിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായി പിന്മാറണമെന്നും പലസ്തീൻ തടവുകാരുടെ കൈമാറ്റം സുഗമമാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
