കൊല്ലം ബീച്ചിൽ ആക്ടീവ് അമേച്ച്വർ ഹാം റേഡിയോ സൊസൈറ്റി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള പരിശീലനം നടത്തി. ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിലെ പഠനങ്ങൾക്ക് സഹായകമാകുന്ന ബഹിരാകാശ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള അവസരമാണ് ഹാം റേഡിയോ അംഗങ്ങൾക്ക് ലഭിച്ചത്. പ്രമുഖ ഹാമുകളും പരിശീലനത്തിൽ പങ്കെടുത്തു.