Hal Movie

ഹാൽ സിനിമ വിവാദം: ഹൈക്കോടതിയെ സമീപിക്കാൻ അണിയറ പ്രവർത്തകർ
ഹാൽ സിനിമ വിവാദത്തിൽ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുന്നു. രംഗങ്ങൾ ഒഴിവാക്കാനുള്ള കോടതി നിർദ്ദേശത്തിനെതിരെയാണ് നീക്കം. സിനിമയുടെ പ്രമേയം മതേതരമാണെന്നും ലൗ ജിഹാദായി കാണാനാവില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹൽ സിനിമ: ഹൈക്കോടതിയിൽ കക്ഷി ചേർന്ന് ആർഎസ്എസ്, സിനിമ ദേശവിരുദ്ധമാണെന്ന് ആരോപണം
ഹൽ സിനിമയ്ക്കെതിരെ ആർഎസ്എസ് ഹൈക്കോടതിയിൽ. സിനിമ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നെന്നും മത സാമുദായിക ഐക്യം തകർക്കുന്നെന്നും ആർഎസ്എസ് ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസും നേരത്തെ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

സംഘപരിവാർ താൽപ്പര്യത്തിന് വഴങ്ങി സെൻസർ ബോർഡ് അനുമതി നിഷേധിച്ച ഹാൽ സിനിമ ഹൈക്കോടതി കാണും
സംഘപരിവാർ താൽപ്പര്യത്തിന് വഴങ്ങി സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമ ഹൈക്കോടതി ശനിയാഴ്ച കാണും. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ നേരിട്ട് കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജഡ്ജിയും അഭിഭാഷകനും സംവിധായകനുമൊത്ത് കാക്കനാടുള്ള സ്റ്റുഡിയോയിൽ സിനിമ കാണും.

ഹാൽ സിനിമ: സിനിമ നേരിട്ട് കാണാമെന്ന് ഹൈക്കോടതി
ഹാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ നേരിട്ട് കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സിനിമ കാണണമെന്ന ആവശ്യം സിംഗിൾ ബെഞ്ച് അധ്യക്ഷൻ ജസ്റ്റിസ് വി.ജി. അരുൺ അംഗീകരിച്ചു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.