Haal Movie

haal movie controversy

ഹാൽ സിനിമ: കത്തോലിക്കാ കോൺഗ്രസിനോട് ഹൈക്കോടതിയുടെ ചോദ്യങ്ങൾ

നിവ ലേഖകൻ

ഹാൽ സിനിമയിലെ രംഗങ്ങൾ നീക്കം ചെയ്യേണ്ടതില്ലെന്ന ഉത്തരവിനെതിരായ അപ്പീലിൽ കത്തോലിക്കാ കോൺഗ്രസിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യങ്ങൾ. സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ രംഗങ്ങൾ നീക്കാനോ കൂട്ടിച്ചേർക്കാനോ സാധ്യമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കത്തോലിക്കാ കോൺഗ്രസിന്റെ അപ്പീൽ ഉത്തരവിനായി മാറ്റി.

haal movie controversy

ഹാൽ സിനിമ: സെൻസർ ബോർഡിനെതിരെ ഹൈക്കോടതി വിധി

നിവ ലേഖകൻ

ഹാൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാനുള്ള സെൻസർ ബോർഡ് നടപടി ഹൈക്കോടതി റദ്ദാക്കി. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്ന് പോകുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സിനിമ ലൗ ജിഹാദ് അല്ലെന്നും മതേതര ലോകത്തിൻ്റെ സന്ദേശം നൽകാനാണ് സിനിമ ശ്രമിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

Haal movie controversy

ഹാൽ സിനിമയുടെ കാര്യത്തിൽ അടുത്ത വെള്ളിയാഴ്ച വിധി!

നിവ ലേഖകൻ

സെൻസർ ബോർഡ് നിർദ്ദേശങ്ങൾക്കെതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. സിനിമ എങ്ങനെയാണ് ആശങ്കയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സിനിമയിലെ രംഗങ്ങൾ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കാൻ ഹൈക്കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു.

Haal movie controversy

ഷെയിൻ നിഗം സിനിമയ്ക്കെതിരെ ആർഎസ്എസ്; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

നിവ ലേഖകൻ

ഷെയിൻ നിഗം നായകനായെത്തുന്ന 'ഹാൽ' സിനിമയ്ക്കെതിരെ ആർഎസ്എസ് ഹൈക്കോടതിയിൽ. സിനിമ ആർഎസ്എസിനെ തരംതാഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം. സിനിമക്ക് പ്രദർശനാനുമതി നൽകരുതെന്നും ഹർജിയിൽ പറയുന്നു.

Haal movie

ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ സിനിമ ഇന്ന് ഹൈക്കോടതി കാണും

നിവ ലേഖകൻ

ഷെയ്ൻ നിഗം നായകനായ 'ഹാൽ' എന്ന സിനിമ ഇന്ന് ഹൈക്കോടതി കാണും. സിനിമയിൽ മതസൗഹാർദ്ദം തകർക്കുന്ന രംഗങ്ങൾ ഉണ്ടെന്ന് ആരോപിച്ചു കത്തോലിക്ക കോൺഗ്രസ് രംഗത്ത് വന്നതോടെയാണ് ഹൈക്കോടതി സിനിമ കാണുന്നത്. രാത്രി 7 മണിക്ക് പടമുകൾ കളർ പ്ലാനറ്റിൽ ജസ്റ്റിസ് വി.ജി അരുണിന് വേണ്ടി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തും.