H1B Visa

എച്ച് 1 ബി വിസയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം
ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലോട്ടറി സമ്പ്രദായം നിർത്തലാക്കാനും കൂടുതൽ യോഗ്യതയുള്ളവരെ പരിഗണിക്കാനും ആലോചനയുണ്ട്. ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വരെ പരിഗണിക്കും.

എച്ച്1ബി വിസ ദുരുപയോഗം ചെയ്തു; അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെട്ടത് 40,000 ടെക്കികൾക്ക്
വൈറ്റ് ഹൗസിൻ്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, എച്ച്1ബി വിസകൾ ഐടി കമ്പനികൾ ദുരുപയോഗം ചെയ്തത് അമേരിക്കൻ പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ വർദ്ധിക്കാൻ കാരണമായി. ഏകദേശം 40,000 അമേരിക്കൻ ടെക്കികളുടെ തൊഴിൽ നഷ്ടപ്പെടുത്തിയാണ് ഈ കമ്പനികൾ വിദേശികളെ നിയമിച്ചത്. എച്ച് 1 ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരായതിനാൽ ഈ പുതിയ തീരുമാനം ഇന്ത്യക്ക് ദോഷകരമാകും.

എച്ച് 1 ബി വിസ ഫീസ് വർധനവിൽ വിമർശനവുമായി സിപിഐഎം
എച്ച് വൺ ബി വിസയുടെ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയതിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്ത്. ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയവും പ്രതികാരപരവുമായ നടപടിയെ ശക്തമായി അപലപിച്ചു. വിഷയത്തിൽ ഇന്ത്യൻ ഗവൺമെൻ്റ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.