Gyan Sabha

Gyan Sabha Kerala

ജ്ഞാനസഭയിൽ പങ്കെടുക്കാൻ മോഹൻ ഭാഗവത് എറണാകുളത്ത്; വിസിമാരും ഗവർണറും ഭാഗമാകും

നിവ ലേഖകൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ജ്ഞാനസഭയിൽ പങ്കെടുക്കുന്നതിനായി എറണാകുളത്ത് എത്തി. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഈ പരിപാടിയിൽ പങ്കാളികളാകും. സർവകലാശാല വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ഭിന്നത നിലനിൽക്കുന്ന ഗവർണർ രാജേന്ദ്ര അർലെക്കറും പരിപാടിയിൽ പങ്കെടുക്കും. സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ നിയാസിന്റെ നേതൃത്വത്തിലാണ് ജ്ഞാനസഭ സംഘടിപ്പിക്കുന്നത്.