Guruvayur Devaswom

കൊമ്പൻ ഗോകുലിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ഗുരുവായൂർ ദേവസ്വം
നിവ ലേഖകൻ
ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗുരുവായൂർ ദേവസ്വം. പാപ്പാൻമാരുടെ ക്രൂരമർദ്ദനമാണ് ആനയുടെ മരണകാരണമെന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. ദേവസ്വം ഭരണസമിതി അംഗമായ മനോജ് വിശ്വനാഥനാണ് അന്വേഷണ ചുമതല.

ഗുരുവായൂർ ദേവസ്വം ബോർഡ് പരീക്ഷകൾ ഓഗസ്റ്റ് 24-ന്
നിവ ലേഖകൻ
ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് വിജ്ഞാപനം ചെയ്ത വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ ഓഗസ്റ്റ് 24-ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, വർക്ക് സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ (ആയുർവേദ) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി kdrb.kerala.gov.in സന്ദർശിക്കുക.