കുവൈത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് 2025 ജനുവരി 1 മുതൽ 15% ലാഭനികുതി ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നികുതി വെട്ടിപ്പ് തടയുന്നതിനും സർക്കാർ വരുമാനം വർധിപ്പിക്കുന്നതിനുമാണ് ഈ നടപടി.