കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിന്ന് 700 കോടി രൂപയിലധികം തട്ടിയെന്ന ആരോപണത്തിൽ മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു. കേരളത്തിലെ 10 പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന നൂറുകണക്കിന് പേരും കുറ്റാരോപിതരിൽ ഉൾപ്പെടുന്നു.