ഗിനിയയിലെ എന്സെറോകോറില് നടന്ന ഫുട്ബോള് മത്സരത്തിനിടെ ആരാധകര് തമ്മിലുണ്ടായ സംഘര്ഷത്തില് 56 പേര് മരിച്ചതായി ഭരണകൂടം അറിയിച്ചു. എന്നാല് നൂറോളം പേര് കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര് റിപ്പോര്ട്ട് ചെയ്തു. നിരവധി പേര്ക്ക് പരിക്കേറ്റതായും സര്ക്കാര് വ്യക്തമാക്കി.