Guide Wire

guide wire removal risk

ശസ്ത്രക്രിയക്കിടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ; പുറത്തെടുക്കുന്നത് ‘റിസ്ക്’ എന്ന് മെഡിക്കൽ ബോർഡ്

നിവ ലേഖകൻ

കണ്ണൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് നിർണായക തീരുമാനമെടുത്തു. ഗൈഡ് വയർ പുറത്തെടുക്കുന്നത് അപകടകരമാണെന്നും, അത് നീക്കം ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുള്ളതിനാൽ വയർ പുറത്തെടുക്കുന്നത് 'റിസ്ക്' ആണെന്ന് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.