GST Event

Mohanlal cool reaction

കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്’; കൂളായി മോഹൻലാൽ

നിവ ലേഖകൻ

ജിഎസ്ടി ദിനാഘോഷ ചടങ്ങില് പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമപ്രവര്ത്തകന്റെ മൈക്ക് കണ്ണില് തട്ടിയപ്പോളും കൂളായി പ്രതികരിച്ച് മോഹന്ലാല്. മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കിയ ശേഷം കാറിലേക്ക് കയറുമ്പോളായിരുന്നു സംഭവം. "എന്താണ് മോനേ ഇതൊക്കെ, കണ്ണിലേക്കൊക്കെ… അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്" എന്ന് തമാശയോടെ അദ്ദേഹം പ്രതികരിച്ചു.