GST Council

ജിഎസ്ടി കൗൺസിൽ യോഗം നിർണായകം; സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണം സംരക്ഷിക്കണമെന്ന് മന്ത്രി ബാലഗോപാൽ
ജിഎസ്ടി കൗൺസിൽ യോഗം രാജ്യത്തിന് നിർണായകമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുടെ വരുമാനം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കാൻസർ മരുന്നുകളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചു; ലഘുഭക്ഷണങ്ങൾക്ക് നികുതി വർധന
ജിഎസ്ടി കൗൺസിൽ യോഗത്തിൽ കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ലഘുഭക്ഷണങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തി. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ തീരുമാനമുണ്ടാകും.

അർബുദ മരുന്നുകളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചു; ഗവേഷണ ഗ്രാന്റുകൾക്ക് നികുതി ഒഴിവാക്കി
ജിഎസ്ടി കൗൺസിൽ യോഗം അർബുദ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗവേഷണ ഗ്രാന്റുകൾക്ക് ജിഎസ്ടി ഒഴിവാക്കി. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യം മന്ത്രിതല സമിതിക്ക് വിട്ടു.