സിയോള് നാഷണല് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനത്തിൽ ഭൂമിയുടെ അച്ചുതണ്ടിന് 80 സെന്റിമീറ്റര് ചരിവ് സംഭവിച്ചതായി കണ്ടെത്തി. ഭൂഗര്ഭജലം അമിതമായി വലിച്ചെടുക്കുന്നതാണ് ഇതിന് കാരണം. ഇത് ഭാവിയിൽ അപകടകരമായ കാലാവസ്ഥാമാറ്റത്തിലേക്ക് നയിച്ചേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.