Greetings

Vishu Greetings

മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും

നിവ ലേഖകൻ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് വിഷുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷുവിന്റെ ആഘോഷങ്ങൾ നമ്മുടെ ഒരുമയേയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.