Green Protocol

കൊല്ലത്ത് 450 കിലോ നിരോധിത ഫ്ലെക്സുകൾ പിടിച്ചെടുത്തു
നിവ ലേഖകൻ
കൊല്ലത്ത് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലെക്സുകൾ പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫ്ലെക്സ് സൂക്ഷിച്ച സ്ഥാപന ഉടമക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ കോർപ്പറേഷന് കൈമാറുകയും ചെയ്തു.

പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ മന്ത്രിയുടെ വിമർശനം
നിവ ലേഖകൻ
പാലക്കാട് കുത്തന്നൂരിൽ പ്ലാസ്റ്റിക് ബൊക്കെ നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ വിമർശനം. ഹരിത പ്രോട്ടോകോൾ പാലിക്കാത്തതിന് മന്ത്രി വേദിയിൽ വെച്ച് തന്നെ പ്രതിഷേധിച്ചു. തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.