ഖത്തറിലെ താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് മൂന്ന് മാസത്തെ സാവകാശ കാലയളവ് അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 9 മുതൽ ഈ ഇളവ് പ്രാബല്യത്തിൽ വരും. രാജ്യം വിടാൻ അവർക്ക് മൂന്ന് മാസത്തെ സമയം ലഭിക്കും.