Grace Marks

വിദ്യാർത്ഥികൾക്ക് വായനാശീലം പ്രോത്സാഹിപ്പിക്കാൻ ഗ്രേസ് മാർക്കുമായി വിദ്യാഭ്യാസ വകുപ്പ്
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി ഗ്രേസ് മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു പിരീഡ് വായനയ്ക്കായി മാറ്റിവെക്കും. അധ്യാപകർക്ക് പരിശീലനവും കൈപ്പുസ്തകവും നൽകും.

വായനാശീലത്തിന് ഗ്രേസ് മാർക്ക്: വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി വിദ്യാഭ്യാസ വകുപ്പ്
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് ഗ്രേസ് മാർക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കായിക മത്സരങ്ങളിൽ ഗ്രേസ് മാർക്ക്: പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ
സംസ്ഥാനത്ത് കായിക മത്സരങ്ങളിൽ ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ നേടുന്ന കായിക താരങ്ങൾക്കും സ്പോർട്സ് കൗൺസിൽ, മറ്റ് കായിക അസോസിയേഷനുകൾ എന്നിവ നടത്തുന്ന മത്സരങ്ങളിൽ നാലാം സ്ഥാനം വരെ നേടുന്നവർക്കും ഗ്രേസ് മാർക്ക് നൽകും. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം നടത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.