Govindachami Issue

Kerala political news

പിണറായി വിജയന് ജനം ടി.സി നൽകും; ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയം: രാജീവ് ചന്ദ്രശേഖർ

നിവ ലേഖകൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ആഭ്യന്തര വകുപ്പിനെയും വിമർശിച്ചു. സംസ്ഥാന സർക്കാരിന് സ്വന്തം നാട്ടിലെ പ്രശ്നങ്ങളിൽ താൽപ്പര്യമില്ലെന്നും ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒമ്പത് വർഷം കൊണ്ട് പൊലീസിനെ വലിയ തോതിൽ രാഷ്ട്രീയവൽക്കരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.