Government Teacher

Rajasthan BLO suicide

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു; കാരണം കടുത്ത ജോലി സമ്മർദ്ദമെന്ന് കുടുംബം

നിവ ലേഖകൻ

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു. നഹ്രി കാ ബാസിലെ ഗവൺമെൻ്റ് പ്രൈമറി സ്കൂളിലെ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമുണ്ടായതാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.