സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ വകുപ്പുകൾക്ക് കർശന നിർദേശങ്ങളുമായി ധനവകുപ്പ്. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക, ജീവനക്കാരെ പുനർവിന്യസിക്കുക, കാലഹരണപ്പെട്ട പദ്ധതികൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ. ഇ-ഓഫീസ് സംവിധാനമുള്ളിടത്ത് ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് നിയമനങ്ങൾ നിർത്തലാക്കാനും നിർദേശം.