Government Shutdown

അമേരിക്കയിലെ ഷട്ട്ഡൗണിന് വിരാമം; ധനാനുമതി ബിൽ പാസായി
അമേരിക്കയിൽ 43 ദിവസം നീണ്ട ഷട്ട്ഡൗണിന് ഒടുവിൽ പരിഹാരമായി. ജനപ്രതിനിധി സഭയിൽ ധനാനുമതി ബിൽ പാസായതോടെയാണ് പ്രതിസന്ധിക്ക് താൽക്കാലിക വിരാമമായത്. 209നെതിരെ 222 വോട്ടുകൾക്കാണ് ബിൽ പാസായത്. ബില്ലിൽ ഇനി പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമപരമായി മാറും.

അമേരിക്കയിലെ ഷട്ട്ഡൗൺ അവസാനിക്കുന്നു; അന്തിമ നീക്കങ്ങളുമായി യുഎസ്
അമേരിക്കയിലെ 41 ദിവസം നീണ്ട ഷട്ട്ഡൗണിന് വിരാമമിടാൻ അന്തിമ നീക്കങ്ങൾ ആരംഭിച്ചു. സെനറ്റ് പാസാക്കിയ ധനാനുമതി ബിൽ ജനപ്രതിനിധിസഭയിൽ ഇന്ന് അവതരിപ്പിക്കും. ബിൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ഷട്ട്ഡൗൺ അവസാനിക്കും.

അമേരിക്കയിൽ ഗവൺമെൻ്റ് ഷട്ട്ഡൗണിന് വിരാമം; ധനാനുമതി ബിൽ സെനറ്റ് പാസാക്കി
അമേരിക്കയിലെ ഗവൺമെൻ്റ് ഷട്ട്ഡൗണിന് വിരാമമിടാൻ ധാരണയായി. സെനറ്റിൽ ധനാനുമതി ബിൽ പാസായി. ബില്ലിന് ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിലൂടെ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിന് താൽക്കാലികമായി വിരാമമാകും.

അമേരിക്കയിൽ സർക്കാർ അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക്; ദുരിതത്തിലായി ജനജീവിതം
അമേരിക്കയിൽ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക് കടന്നു. സെനറ്റിൽ ധനാനുമതി ബിൽ പരാജയപ്പെട്ടതാണ് കാരണം. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ തുടരുന്നു; ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടു
അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളുകയാണ്. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. പ്രതിസന്ധിക്ക് ഉത്തരവാദികൾ ഡെമോക്രാറ്റുകളാണെന്ന് ട്രംപ് ആരോപിച്ചു.

അടച്ചുപൂട്ടലിൽ നിലപാട് കടുപ്പിച്ച് ട്രംപ്; കൂട്ടപ്പിരിച്ചുവിടൽ ഇന്ന് ആരംഭിക്കും
അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം നിലപാട് കടുപ്പിച്ചു. നികുതിപ്പണം പാഴാക്കുന്ന ഏജൻസികളെ ലക്ഷ്യമിടുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. സർക്കാർ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ ഇന്ന് ആരംഭിക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

അമേരിക്കയിലെ ഭാഗിക അടച്ചുപൂട്ടൽ രണ്ടാം ദിവസത്തിലേക്ക്; കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയിൽ
അമേരിക്കയിലെ ഭാഗിക അടച്ചുപൂട്ടൽ രണ്ടാം ദിവസത്തിലേക്ക് കടന്നു. ഡെമോക്രാറ്റുകൾ വഴങ്ങിയില്ലെങ്കിൽ അടച്ചുപൂട്ടൽ നീണ്ടുപോകാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബിൽ വീണ്ടും സെനറ്റിൽ അവതരിപ്പിക്കും.

യു.എസ് സർക്കാർ അടച്ചുപൂട്ടലിലേക്ക്: ട്രംപിന്റെ മുന്നറിയിപ്പ്
യു.എസ് സർക്കാർ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വാർഷിക ധനവിനിയോഗ ബിൽ സെനറ്റിൽ പാസാകാത്തതാണ് ഇതിന് കാരണം. അടച്ചുപൂട്ടൽ സംഭവിച്ചാൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.