കുവൈറ്റിലെ സർക്കാർ മേഖലയിൽ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കി. ഞായറാഴ്ച മുതൽ ആരംഭിച്ച ഈ സംവിധാനം പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ ലഭ്യമാക്കും. ഉച്ചകഴിഞ്ഞ് 3:30 മുതലാണ് സായാഹ്ന ഷിഫ്റ്റ് ആരംഭിക്കുന്നത്.