Government Schemes
പിഎം വിദ്യാലക്ഷ്മി: ഉന്നത വിദ്യാഭ്യാസത്തിന് ജാമ്യമില്ലാത്ത വായ്പ
കേന്ദ്ര സർക്കാർ പിഎം വിദ്യാലക്ഷ്മി പദ്ധതി ആരംഭിച്ചു. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജാമ്യമില്ലാതെ വായ്പ ലഭിക്കും. പരമാവധി 7.5 ലക്ഷം രൂപയാണ് വായ്പ തുക.
കാരുണ്യ പദ്ധതി കുടിശ്ശിക: സേവനം നിർത്തുമെന്ന് സ്വകാര്യ ആശുപത്രികൾ
കാരുണ്യ ആരോഗ്യരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സേവനം നിർത്തുമെന്ന് സ്വകാര്യ ആശുപത്രികൾ മുന്നറിയിപ്പ് നൽകി. സർക്കാർ ആശുപത്രികളും മെഡിക്കൽ കോളജുകളും കിട്ടാനുള്ള തുക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതിയുടെ തുടർച്ച അനിശ്ചിതത്വത്തിലാണ്.
ആയുഷ്മാന് ഭാരത് പദ്ധതി വിപുലീകരിച്ചു; 70 വയസിനു മുകളിലുള്ളവര്ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ
കേന്ദ്രമന്ത്രിസഭ ആയുഷ്മാന് ഭാരത് പദ്ധതി വിപുലീകരിക്കാന് തീരുമാനിച്ചു. 70 വയസിനു മുകളിലുള്ളവര്ക്ക് വരുമാനം പരിഗണിക്കാതെ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കും. 4.5 കോടി കുടുംബങ്ങള്ക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കും.
പിഎം കെയർ പദ്ധതി: 51% അപേക്ഷകളും തള്ളി, കാരണം വ്യക്തമാക്കിയില്ല
രാജ്യത്തെ കുട്ടികൾക്കായുള്ള പിഎം കെയർ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ 51% തള്ളിയെന്ന് റിപ്പോർട്ട്. കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടി 2021 മെയ് 29 ...