Government Relations

judicial independence

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സർക്കാരിനെതിരെ മാത്രമുള്ള തീരുമാനമല്ല: ചീഫ് ജസ്റ്റിസ്

Anjana

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദീകരിച്ചു. എല്ലായ്പ്പോഴും സർക്കാരിനെതിരെ തീരുമാനമെടുക്കുക എന്നല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസുകളിൽ തീരുമാനം എടുക്കുമ്പോൾ ജനങ്ങൾ ജഡ്ജിമാരിൽ വിശ്വാസമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.