Government Jobs

പിഎസ്സി ടെക്നിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി 31 വരെ
പിഎസ്സി വിവിധ ടെക്നിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആരോഗ്യ വകുപ്പിലും ഇൻഷുറൻസ് മെഡിക്കൽ സർവീസസിലുമാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്.

ഇന്റലിജൻസ് ബ്യൂറോയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് നിയമനം; കേരളത്തിലും അവസരം
ഇന്റലിജൻസ് ബ്യൂറോയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഉൾപ്പെടെ രാജ്യത്തുടനീളം 362 ഒഴിവുകളുണ്ട്. ഡിസംബർ 14 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

പിഎസ്സി ഡിസംബർ മാസത്തിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക
കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡിസംബർ മാസത്തിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖങ്ങളും ഒഎംആർ പരീക്ഷകളും നടത്തും. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2, ഹൈസ്കൂൾ ടീച്ചർ, അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ട്രാൻസ്ലേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിലായി 49 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

റെയിൽവേയിൽ ജൂനിയർ എഞ്ചിനീയറാകാൻ അവസരം; ഉടൻ അപേക്ഷിക്കൂ!
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ജൂനിയർ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2569 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 35,400 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും.

നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15
നാഷണൽ ഹൈവേ അതോറിറ്റിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെപ്യൂട്ടി മാനേജർ, അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്ക് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ശുചിത്വ മിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം: ഉടൻ അപേക്ഷിക്കൂ!
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വ മിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി ടെക്കും ഓട്ടോ കാഡ് അല്ലെങ്കിൽ ക്യൂ.ജി.ഐ.എസ് എന്നിവയിലുള്ള പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 3ന് രാവിലെ 9.45ന് തിരുവനന്തപുരം പബ്ലിക് ഓഫീസിലുള്ള സ്റ്റേറ്റ് ശുചിത്വ മിഷൻ ഓഫീസിൽ നേരിട്ട് ഹാജരാകാം.

വനിതാ വികസന കോർപ്പറേഷനിൽ ഫിനാൻസ് ഓഫീസർ നിയമനം
കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു ഒഴിവാണ് നിലവിലുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30-നകം ബന്ധപ്പെട്ട രേഖകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം: ഒക്ടോബർ 23-ന് അഭിമുഖം
തിരുവനന്തപുരം ആറ്റിങ്ങൽ ഗവൺമെൻ്റ് ഐ.ടി.ഐയിൽ റെഫ്രിജറേറ്റർ & എ.സി. ടെക്നീഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് എസ്.സി. വിഭാഗത്തിനായി ഒക്ടോബർ 23-ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിംഗ് ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ എൻ.ടി.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള എസ്.സി. വിഭാഗത്തിലുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി 0470 2622391 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

K-ഡിസ്ക് വിജ്ഞാന കേരളം പ്രോഗ്രാം: സീനിയർ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) വിജ്ഞാന കേരളം പ്രോഗ്രാമിന് കീഴിൽ സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന് 45 വയസ്സാണ് പ്രായപരിധി. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 21 ആണ്.

വനിതാ ശിശു സെല്ലിൽ ഫാമിലി കൗൺസിലർ നിയമനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിതാ ശിശു സെല്ലിൽ ജെൻഡർ അവയർനസ്സ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം വനിതാ ഫാമിലി കൗൺസിലർമാരെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിംഗിൽ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 17,000 രൂപ പ്രതിഫലം ലഭിക്കും. 2024 മെയ് 27 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

കഴക്കൂട്ടം ഗവൺമെൻ്റ് വനിതാ ഐ.ടി.ഐയിൽ താൽക്കാലിക ഇൻസ്ട്രക്ടർ നിയമനം
കഴക്കൂട്ടം ഗവൺമെൻ്റ് വനിതാ ഐ.ടി.ഐയിൽ താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒക്ടോബർ 14-ന് രാവിലെ 11-ന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്കായി 0471 2418317 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.