Government Exams

ഗുരുവായൂർ ദേവസ്വം ബോർഡ് പരീക്ഷകൾ ഓഗസ്റ്റ് 24-ന്
ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് വിജ്ഞാപനം ചെയ്ത വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ ഓഗസ്റ്റ് 24-ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, വർക്ക് സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ (ആയുർവേദ) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി kdrb.kerala.gov.in സന്ദർശിക്കുക.

പി.എസ്.സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ പരീക്ഷകളുടെ തീയതികളാണ് പുതുക്കിയത്. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
2025 ജൂലൈ 23-ന് നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചു. പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ, കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിയത്. അഭിമുഖങ്ങൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി.എസ്.സി. അറിയിച്ചു.

സിവിൽ സർവീസ് മെയിൻ പരീക്ഷ: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യാം
സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 13 മുതൽ 29 വരെ ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 20ന് പരീക്ഷ നടക്കും.