ഗതാഗത വകുപ്പിലെ ഫയൽ കൈകാര്യത്തിൽ കർശന നടപടികളുമായി ഗതാഗത മന്ത്രി. അഞ്ച് ദിവസത്തിൽ കൂടുതൽ ഫയൽ കൈവശം വച്ചാൽ സ്ഥാനചലനം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഗതാഗത സെക്രട്ടറി കെ. വാസുകി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.