GoldTheft

Sabarimala gold theft

ശബരിമല സ്വര്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി

നിവ ലേഖകൻ

ശബരിമലയിലെ സ്വർണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകിയത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് തന്ത്രിമാർ മൊഴി നൽകി. തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്.ഐ.ടി. ഓഫീസിൽ നേരിട്ടെത്തിയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും, കണ്ഠരര് മോഹനരരും ഇങ്ങനെ മൊഴി നൽകിയത്. സ്വർണ്ണകൊള്ളയിലെ മുഖ്യ സൂത്രധാരൻ പത്മകുമാർ ആണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും എസ്.ഐ.ടി. കോടതിയിൽ വാദിച്ചു.

Sabarimala gold theft

ശബരിമല സ്വര്ണക്കൊള്ള: പത്മകുമാറിനെതിരെ തൽക്കാലം നടപടിയില്ല, കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സിപിഐഎം

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ തൽക്കാലം പാർട്ടി നടപടി ഉണ്ടാകില്ല. പാർട്ടി വിശ്വാസത്തോടെ ഏൽപ്പിച്ചവർ നീതി പുലർത്തിയില്ലെന്ന് എം.വി. ഗോവിന്ദൻ വിമർശിച്ചു. സ്വർണക്കൊള്ളയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി അറിയിച്ചു.

Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി പരിശോധന പൂർത്തിയായി

നിവ ലേഖകൻ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ പരിശോധന പൂർത്തിയായി. സ്വർണ്ണപ്പാളികളുടെ അളവ്, തൂക്കം, ഗുണനിലവാരം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.

Sabarimala gold theft

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് എസ്ഐടി പരിശോധന; നിർണായക തെളിവെടുപ്പ്

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തി. ദ്വാരപാലക ശിൽപ്പങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വർണപാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കൂടുതൽ മൊഴികൾ ലഭിച്ചിട്ടുണ്ട്.

Sabarimala gold theft

ശബരിമലയിൽ നാളെ ശാസ്ത്രീയ പരിശോധന; ഇന്ന് വൈകിട്ട് നട തുറക്കും

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനായി എസ് പി ശശിധരനും എസ് ഐ ടി സംഘവും പൊലീസും പമ്പയിൽ എത്തി. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ സ്ഥാനമേൽക്കും.

Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ള: എൻ. വാസുവിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിനെ അന്വേഷണസംഘം ഉടൻ അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്.

Sabarimala gold theft

ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ ബൈജുവിന് പങ്കുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തി. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപാളികൾ കൈമാറുമ്പോൾ ബൈജു മനഃപൂർവം ഒഴിഞ്ഞുമാറിയെന്നും അന്വേഷണസംഘം കണ്ടെത്തി.

Sabarimala gold theft

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം കമ്മീഷണറായിരുന്ന എന് വാസു പ്രതി, ഹൈക്കോടതിയില് റിപ്പോര്ട്ട് സമര്പ്പിച്ച് SIT

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിനെ പ്രതിചേർത്തുള്ള റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്. നിലവിലെ അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തി.

Sabarimala gold theft

ശബരിമല സ്വർണക്കൊള്ള: സ്വർണം വിറ്റത് 15 ലക്ഷത്തിന്; കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് 15 ലക്ഷം രൂപയ്ക്കാണെന്ന് കണ്ടെത്തൽ. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. കേസിൽ കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം.

Sabarimala gold theft case

ശബരിമല സ്വർണ കട്ടിള കേസ്: രണ്ടാം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

നിവ ലേഖകൻ

ശബരിമല സ്വർണ കട്ടിള മോഷണ കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു.

Sabarimala gold theft

ശബരിമല സ്വർണക്കൊള്ള: അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും; ഹൈക്കോടതി നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പാക്കാൻ എസ്ഐടി

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ നടപ്പാക്കാൻ എസ്ഐടി ഊർജിതമായി നീങ്ങുന്നു. 2025 സെപ്റ്റംബർ വരെ സന്നിധാനത്ത് നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കും. ഗൂഢാലോചന നടത്തിയവരെ ഉടൻ വിളിച്ചുവരുത്തും, അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും.

Sabarimala gold theft

ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നടപടികൾ ഇനി അടച്ചിട്ട മുറിയിൽ

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ തുടർന്നുള്ള നടപടികൾ അടച്ചിട്ട മുറിയിൽ നടക്കും. കേസിന്റെ അതീവരഹസ്യ സ്വഭാവം കണക്കിലെടുത്താണ് ഹൈക്കോടതി രജിസ്ട്രാർ ഇത്തരമൊരു തീരുമാനമെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു, വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

12 Next