ഐടിബി ബെർലിനിൽ നടന്ന ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025ൽ കേരള ടൂറിസത്തിന് രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ. 'കം ടുഗെദർ ഇൻ കേരള' ക്യാമ്പെയ്ന് സിൽവർ സ്റ്റാറും 'ശുഭമാംഗല്യം' വീഡിയോയ്ക്ക് എക്സലൻറ് അവാർഡും. ഈ അംഗീകാരങ്ങൾ കേരള ടൂറിസത്തിന്റെ മികച്ച മാർക്കറ്റിംഗ് പ്രവർത്തനങ്ങളുടെ ഫലമാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു.