Gold robbery

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ മൊഴിയുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. തന്ത്രി കണ്ഠരര് രാജീവരെ പ്രതിസ്ഥാനത്ത് നിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ മൊഴി നൽകി. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് തന്ത്രിയാണെന്നും ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പല സഹായങ്ങളും നൽകിയെന്നും അദ്ദേഹം SIT-ക്ക് നൽകിയ മൊഴിയിൽ പറയുന്നു.

ശബരിമല സ്വർണ്ണക്കൊള്ള: എസ് ഐ ടി സംഘത്തിൻ്റെ തെളിവെടുപ്പ് പൂർത്തിയായി; പത്മകുമാറിന് കുരുക്ക് മുറുകുന്നു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി സംഘം സന്നിധാനത്ത് തെളിവെടുപ്പ് പൂർത്തിയാക്കി. ശ്രീകോവിലിന്റെ തൂണുകളിലെ സ്വർണ്ണപ്പാളികൾ അഴിച്ചുമാറ്റി പരിശോധിച്ചു. സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് കുരുക്ക് മുറുകുകയാണ്.

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെതിരെ നിർണ്ണായക മൊഴികൾ; കൂടുതൽ കുരുക്ക്
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കൂടുതൽ മൊഴികൾ ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നുവെന്ന് ജീവനക്കാർ മൊഴി നൽകി. സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണികൃഷ്ണൻ പോറ്റി എത്തിയെന്നും ജീവനക്കാർ വെളിപ്പെടുത്തി.

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു അറസ്റ്റിലായി. കട്ടിളപ്പാളി കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 ഡിസംബർ 9-ന് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച ഇ-മെയിലിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

ശബരിമല സ്വർണ്ണക്കൊള്ള: മൂന്നാം പ്രതി എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്നാം പ്രതിയായ എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിലേക്ക് കടക്കാനും സാധ്യതയുണ്ട്. ദേവസ്വം സെക്രട്ടറി ജയശ്രീയെ അറസ്റ്റ് ചെയ്യാൻ എസ് ഐ ടി നീക്കം തുടങ്ങി.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ അറസ്റ്റിൽ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിലായി. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ നൽകുന്ന സമയത്ത് ബൈജു സ്ഥലത്തുണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. മുഖ്യപ്രതികളുടെ ആസൂത്രണം മൂലം ബൈജു മനഃപൂർവം വിട്ടുനിന്നതാണെന്നാണ് വിവരം.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT ഇന്ന് ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ SIT ഇന്ന് ഹൈക്കോടതിയിൽ രണ്ടാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. 2019 ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസുവിനെ മൂന്നാം പ്രതിയായി ചേർത്താണ് റിപ്പോർട്ട് സമർപ്പിക്കുക. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തുവരികയാണ്.

ശബരിമല സ്വർണ്ണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും അറസ്റ്റിൽ
ശബരിമല സ്വർണ്ണകൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച രണ്ടാമത്തെ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശബരിമല സ്വര്ണക്കൊള്ള: നിര്ണായക രേഖകള് പിടിച്ചെടുത്ത് SIT
ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്ണായക രേഖകള് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ദേവസ്വം ആസ്ഥാനത്ത് SIT നടത്തിയ പരിശോധനയിലാണ് സ്വര്ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള് കണ്ടെത്തിയത്. രേഖകള് ലഭ്യമല്ലാത്തതിനാല് അന്വേഷണം എങ്ങുമെത്താതെ നില്ക്കുന്ന സാഹചര്യമുണ്ടായിരുന്നു.

ശബരിമല സ്വര്ണക്കൊള്ള: മുരാരി ബാബുവിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡിൽ ചിലർ സഹായം നൽകിയതായി സൂചനയുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയിൽ വിട്ടു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ നാല് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനിടെ ശബരിമലയിൽ നിർണായക രേഖകൾ നശിപ്പിച്ചെന്നും സൂചനയുണ്ട്.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരത്ത് എത്തിച്ചു, അന്വേഷണം ഊർജ്ജിതമാക്കി
ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തിയ ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു. ബെല്ലാരിയിലെ സ്വർണ വ്യാപാരിയുടെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്ത 400 ഗ്രാം സ്വർണം ദ്വാരപാലക ശിൽപത്തിന്റേതെന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.