Gold Plating

Sabarimala documents missing

ശബരിമലയിലെ നിര്ണായക രേഖകള് കാണാനില്ല; അന്വേഷണം ഊര്ജ്ജിതമാക്കി

നിവ ലേഖകൻ

ശബരിമലയിലെ നിര്ണായക രേഖകള് നഷ്ടപ്പെട്ടതായി സൂചന. വിജയ് മല്യ സ്വര്ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള് കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകള് ലഭ്യമല്ലെന്ന് അധികൃതര് അറിയിച്ചു. തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയിലാണ് രേഖകള് കണ്ടെത്താനായില്ലെന്ന് വ്യക്തമായത്.

Sabarimala gold plating

ശബരിമല സ്വർണ്ണക്കൊള്ള: ഹൈക്കോടതി സ്വമേധയാ പുതിയ കേസ് എടുക്കുന്നു

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുതിയ കേസ് എടുക്കുന്നു. നിലവിലെ കേസിൽ കക്ഷികളായ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് എന്നിവരെ ഒഴിവാക്കിയാണ് പുതിയ കേസ്. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.

Sabarimala Gold Plating

ശബരിമലയിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ പുനഃസ്ഥാപിച്ചു

നിവ ലേഖകൻ

ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ പുനഃസ്ഥാപിച്ചു. തുലാമാസ പൂജകൾക്കായി നട തുറന്ന ശേഷം ഇരുവശങ്ങളിലുമുള്ള ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണപ്പാളികൾ സ്ഥാപിച്ചു. ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിലായിരുന്നു സ്വർണ്ണപ്പാളി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നത്.

gold plating issue

കള്ളന്മാർക്ക് കാവൽ നിൽക്കുകയാണ് സർക്കാർ; മുഖ്യമന്ത്രിയെ പരിഹസിച്ച് ഷിബു ബേബി ജോൺ

നിവ ലേഖകൻ

ശബരിമലയിലെ സ്വർണപാളി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ രംഗത്ത്. ദേവസ്വം - ക്ലിഫ് ഹൗസ് റോഡ് ഇത്ര കലുഷിതമായി കാണുന്നത് ആദ്യമാണെന്നും കള്ളന്മാർക്ക് കാവൽ നിൽക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിൽ നടന്നത് ലജ്ജ തോന്നുന്ന കൊള്ളയാണെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Sabarimala gold plating

ശബരിമല സ്വർണപ്പാളി വിവാദം: ‘അങ്ങനെ എഴുതിയത് ചെമ്പ് കൊണ്ടായതുകൊണ്ട്’; മുരാരി ബാബു

നിവ ലേഖകൻ

ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ സസ്പെൻഷനിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു തനിക്കെതിരായ നടപടിയെക്കുറിച്ച് പ്രതികരിക്കുന്നു. സ്വർണപ്പാളിയുടെ അടിസ്ഥാന ലോഹം ചെമ്പായതുകൊണ്ടാണ് താൻ അങ്ങനെ രേഖപ്പെടുത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sabarimala gold plating

ശബരിമലയിലെ ദ്വാരപാലക ശിൽപം ചെമ്പല്ല; വാദം തള്ളി സ്വർണം പൂശിയ സെന്തിൽ നാഥൻ

നിവ ലേഖകൻ

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയത് ചെമ്പാണെന്ന വാദം തെറ്റാണെന്ന് വിജയ് മല്യക്ക് വേണ്ടി സ്വർണം പൂശുന്നതിന് മേൽനോട്ടം വഹിച്ച സെന്തിൽ നാഥൻ വ്യക്തമാക്കി. കാലപ്പഴക്കത്തിൽ സ്വർണത്തിന്റെ അളവിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ചെമ്പ് ഒരിക്കലും തെളിയില്ലെന്നും സെന്തിൽനാഥൻ ട്വന്റിഫോറിനോട് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sabarimala gold controversy

ശബരിമല സ്വർണപാളി വിവാദം: കോടതി ഇടപെടലിൽ സന്തോഷമെന്ന് സെന്തിൽ നാഥൻ

നിവ ലേഖകൻ

ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരണവുമായി വിജയ് മല്യ നിയമിച്ച സ്വർണം പൂശൽ വിദഗ്ധൻ സെന്തിൽ നാഥൻ. കോടതി ഇടപെടലിൽ സന്തോഷമുണ്ടെന്നും കേസിൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ പുരോഗമിച്ചാൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Gold Plating Controversy

സ്വർണ പാളി വിവാദം: അധിക സ്വർണം ഉപയോഗിക്കാൻ അനുമതി തേടിയെന്ന് കണ്ടെത്തൽ

നിവ ലേഖകൻ

സ്വർണ പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് കണ്ടെത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അധിക സ്വർണം ഉപയോഗിയ്ക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന്റെ അനുമതി തേടി. ദേവസ്വം പ്രസിഡന്റായിരുന്ന എ പത്മകുമാറിന് അയച്ച ഇ മെയിലിന്റെ വിവരങ്ങൾ പുറത്ത്.

Sabarimala gold plating

ശബരിമല സ്വർണ്ണപ്പാളി വിവാദം: കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു

നിവ ലേഖകൻ

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. സംസ്ഥാന വ്യാപകമായി നാല് മേഖലാ ജാഥകൾ നടത്താൻ കെപിസിസി തീരുമാനിച്ചു. എഡിജിപി എച്ച്. വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.

Sasthamkotta Temple Controversy

ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണക്കൊടിമരം വിവാദം: വിജിലൻസ് അന്വേഷണം എങ്ങുമെത്തിയില്ല

നിവ ലേഖകൻ

കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവം വിവാദമാകുന്നു. 6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസത്തിനുള്ളിൽ കറുത്ത് പോയിരുന്നു. പത്തുവർഷമായിട്ടും പരാതിയിൽ നടപടിയെടുക്കാത്ത ദേവസ്വം ബോർഡിന്റെ ഒളിച്ചുകളിയിൽ പ്രതിഷേധം ശക്തമാകുന്നു.

Sabarimala gold plating

ശബരിമല സ്വർണപ്പാളി വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

നിവ ലേഖകൻ

ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എഡിജിപി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

Sabarimala gold plating

സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; പ്രതിഷേധം ശക്തമാക്കാൻ സാധ്യത

നിവ ലേഖകൻ

സ്വർണപ്പാളി വിവാദം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവിനെക്കുറിച്ചും ഇന്ന് നിയമസഭയിൽ ചോദ്യങ്ങൾ ഉണ്ടാകും. സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് യുഡിഎഫ്.

123 Next