Gold Plate Controversy

ശബരിമലയിലെ സ്വർണപ്പാളി വിവാദം: ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ
നിവ ലേഖകൻ
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിൽ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. ചട്ടങ്ങൾ മറികടന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയതാണ് ഇതിന് പിന്നിലെ കാരണം. സ്വർണപാളി കൈമാറ്റത്തിൽ കമ്മീഷണർ മേൽനോട്ടം വഹിക്കണമെന്നായിരുന്നു ഉത്തരവ്.

ശബരിമല സ്വർണപ്പാളി വിവാദം: മാധ്യമങ്ങൾക്ക് മറുപടി നൽകാതെ ഉണ്ണികൃഷ്ണൻ പോറ്റി
നിവ ലേഖകൻ
ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും തന്നെക്കുറിച്ച് എന്തും എഴുതിക്കോളൂവെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.