Gold Plate

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലൻസ്
നിവ ലേഖകൻ
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങളെ ദേവസ്വം വിജിലൻസ് തള്ളി. 2019-ൽ കൈമാറിയത് സ്വർണം പൊതിഞ്ഞ പാളി തന്നെയെന്ന് മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മൊഴി നൽകി. വിഷയത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകും.

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: പ്രതികരണവുമായി മുൻ തന്ത്രി കണ്ഠരര് മോഹനര്
നിവ ലേഖകൻ
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മുൻ തന്ത്രി കണ്ഠരര് മോഹനര് രംഗത്ത്. ക്ഷേത്രത്തിലെ ഉരുപ്പടികൾ പുറത്ത് കൊണ്ടുപോകരുതെന്നും, അറ്റകുറ്റപ്പണികൾ സന്നിധാനത്ത് വെച്ച് തന്നെ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അംഗങ്ങൾ ഇന്ന് അനൗദ്യോഗികമായി യോഗം ചേരും.