മകന്റെ മെഡിക്കൽ കോളേജ് പ്രവേശനത്തിന് നന്ദിസൂചകമായി തെലങ്കാനയിൽ നിന്നുള്ള കുടുംബം ശബരിമലയിൽ സ്വർണാഭരണങ്ങൾ കാണിക്കയായി സമർപ്പിച്ചു. 120 ഗ്രാം സ്വർണത്തിൽ തീർത്ത അമ്പും വില്ലും, 400 ഗ്രാം വെള്ളിയിൽ തീർത്ത ആനകളുമാണ് കാണിക്കയായി നൽകിയത്. ഒമ്പതംഗ സംഘമായി എത്തിയ കുടുംബത്തെ മേൽശാന്തി സ്വീകരിച്ചു.