Gold Cup

Kerala School Sports

സ്കൂൾ കായികമേളയിൽ സ്വർണ്ണത്തിളക്കം; 117.5 പവന്റെ കപ്പ് സമ്മാനിക്കും

നിവ ലേഖകൻ

സംസ്ഥാന സ്കൂൾ കായികമേളയുടെ 67-ാമത് എഡിഷനിൽ എവറോളിങ്ങ് ചാമ്പ്യൻ ആകുന്ന ജില്ലയ്ക്ക് 117.5 പവൻ സ്വർണ്ണം കൊണ്ടുള്ള ചീഫ് മിനിസ്റ്റേഴ്സ് സ്വർണ്ണക്കപ്പ് സമ്മാനിക്കും. കായിക കേരളത്തിന്റെ ആവേശവും സംസ്കാരവും പ്രതിഫലിക്കുന്ന രീതിയിലാണ് സ്വർണ്ണക്കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഴവങ്ങാടിയിൽ നിന്ന് ആരംഭിച്ച സ്വർണ്ണക്കപ്പിൻ്റെ ഘോഷയാത്രയിൽ മന്ത്രിമാരായ വി.ശിവൻകുട്ടിയും, മുഹമദ് റിയാസും പങ്കെടുത്തു.