Gokulam FC

Raman Vijayan coach

രാമൻ വിജയൻ ഗോകുലം വനിതാ ടീമിന്റെ മുഖ്യ പരിശീലകൻ

നിവ ലേഖകൻ

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ രാമൻ വിജയൻ ഇനി ഗോകുലം കേരള എഫ് സി വനിതാ ടീമിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും. 25 വർഷത്തെ കരിയറിൽ രാജ്യത്തിനു വേണ്ടി 30 തവണ ബൂട്ടണിഞ്ഞ രാമൻ വിജയൻ, പലപ്പോഴും നിർണായക ഘട്ടങ്ങളിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവപരിചയവും കഴിവും ടീമിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.