മെറ്റയുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ ആഗോള തലത്തിൽ പ്രവർത്തനം നിലച്ചു. നാല് മണിക്കൂറിലധികം നീണ്ട തകരാർ ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. മെറ്റ പ്രശ്നം പരിഹരിച്ചതായി അറിയിച്ചു, ഉപയോക്താക്കളോട് മാപ്പ് ചോദിക്കുകയും ചെയ്തു.