ലാ ലിഗയിൽ ഗെറ്റാഫെയുമായി നടന്ന മത്സരത്തിൽ ബാഴ്സലോണ 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ഈ സമനില ബാഴ്സയുടെ കിരീട പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി. ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് ബാഴ്സ ഇപ്പോൾ.