ആയുസ്സ് വർധിപ്പിക്കുന്നതിൽ പാരമ്പര്യത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നു. സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിൽ, ജീനിലെ ചെറിയ മാറ്റങ്ങൾ പോലും വിരകളുടെ ആയുസ്സ് ഇരട്ടിയാക്കി. ജീവിതശൈലി മാറ്റങ്ങളേക്കാൾ ജനിതക ഘടകങ്ങൾ കൂടുതൽ പ്രധാനമാണെന്ന് പഠനം സൂചിപ്പിക്കുന്നു.